കോട്ടയം: കേരള പോലീസിന്റെ 47-ാമത് കേരള സ്റ്റേറ്റ് പോലീസ് അത്ലറ്റിക്സ് & സ്പോർട്സ് മീറ്റ് 2026-ന്റെ ഭാഗമായി ‘YES TO SPORTS – NO TO DRUGS’ സന്ദേശവുമായി കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കേരള പോലീസിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തുഫാൻ’ന്റെ സന്ദേശം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റ്.
യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 4, 5 തീയതികളിൽ കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്.
കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടീമിന് പുറമെ ആറോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ന് (സെപ്റ്റംബർ 4) ഉച്ചയ്ക്ക് 2.30ന് ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ കോട്ടയം മുനിസിപ്പൽ ചെയർമാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
കായികരംഗത്തിലൂടെ ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.






