തിരുവനന്തപുരം: കേരളത്തില്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും കര്‍ശനമായി തടയുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന 'ഓപ്പറേഷന് തൂഫാന്' പദ്ധതിക്ക് വലിയ ജനകീയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഇതുവരെ ഫോണ്‍ വഴി 8,125 പരാതികളും വാട്സാപ്പ് വഴി 5,668 പരാതികളും ലഭിച്ചതായി നോഡല്‍ ഓഫീസര്‍ ഐ.ജി. പുട്ട വിമലാദിത്യ അറിയിച്ചു.
ഇതിനുപുറമെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്കും നിരവധി പരാതികള്‍ എത്തിച്ചേരുന്നുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇതിനോടകം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്തുമായി ബന്ധമുള്ള 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും..
കൂടാതെ നിയമവിരുദ്ധ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 148 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 186 വാഹനങ്ങളും 801 മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളില്‍ ഇതുവരെ 30 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായും അധികൃതര്‍ വ്യക്തമാക്കി.






