അയര്‍ക്കുന്നം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'കരുതല്‍ ഗോള്‍ഡന്‍ ജൂബിലി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിക്കും. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും ഇന്‍കാസ് കുവൈറ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 18 ശനിയാഴ്ച രാവിലെ 11ന് അയര്‍ക്കുന്നം പഞ്ചായത്ത് ഹാളില്‍ ചേരുന്ന സംഗമം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഗീത രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. സംഗമത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, ഡയാലിസിസ് കിറ്റ്, വയോജനങ്ങള്‍ക്കുള്ള വീല്‍ ചെയര്‍ എന്നിവയുടെ വിതരണം നടത്തുമെന്ന് ട്രസ്റ്റ് ചെയര്മാന് ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.
സമ്മേളനത്തിൽ ഫാ: ആൻ്റണി കിഴക്കേ വീട്ടിൽ, എംപി തോമസ് പള്ളിക്കൽ, ജെയിംസ് കുന്നപ്പള്ളി, കെകെ അപ്പുക്കുട്ടൻ നായർ ജിജി നാഗമറ്റം, ജോയി കൊറ്റത്തിൽ, ഡോ എംജെ സിറിയക്ക് തുടങ്ങിയവർ പ്രസംഗിക്കും. ജില്ലയിലെ വിവിധ വൃദ്ധ മന്ദിരങ്ങളിൽ സ്നേഹവിരുന്നും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ജീകാരുണ്യപ്രവര്ത്തനങ്ങള് മാത്രം ലക്ഷ്യമാക്കി രൂപീകരിച്ചതാണ് 'കരുതല്‍ ഗോള്‍ഡന്‍ ജൂബിലി ട്രസ്റ്റ്'.






