കൊല്ലം: സോളാര്‍ ഗൂഢാലോചന കേസിൽ കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാൻ, കെസി ജോസഫ് എന്നിവർ കോടതിയിൽ മൊഴി നൽകി.
കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ പീഡനക്കേസിൽ കുടുക്കാൻ കെബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി എന്ന ഹർജിയിലാണ് മൊഴി നൽകിയത്. അഭിഭാഷകനായ സുധീർ ജേക്കബ് ആണ് പരാതിക്കാരൻ.
എത്രകാലം കഴിഞ്ഞാലും ഉപ്പ് തിന്നയാൾ വെള്ളം കുടിക്കുമെന്ന് മൊഴി നൽകിയ ശേഷം കെസി ജോസഫ് പ്രതികരിച്ചു.
സത്യം എന്നായാലും പുറത്തുവരുമെന്നും ഉമ്മൻചാണ്ടിയെ കുടുക്കാൻ നാല് പേജ് അധികമായി എഴുതിച്ചേർത്തുവെന്നും കെസി ജോസഫ് പറഞ്ഞു. കത്തിൽ തിരിമറി നടത്തി. നാല് പേജ് അധികമായി എഴുതി ചേർത്തു. വലിയ തിരിമറിയാണ് നടന്നതെന്ന് ബെന്നി ബെഹനാനും പ്രതികരിച്ചു.
സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അനുമതി നൽകി ഹൈക്കോടതി.
ടെന്നി ജോപ്പനെതിരെ നിയമപരമായ മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ കോടതിയെ അറിയിച്ചതോടെയാണ് തീരുമാനം.
ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.ഹേമചന്ദ്രൻ അറസ്റ്റിന് മുൻപ് തന്നെ ഉപദ്രവിച്ചെന്നും ടെന്നി ജോപ്പൻ പ്രതികരിച്ചു.






