തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പിണറായി വിജയനെതിരായ പരാമർശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ആർഎസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ കുമ്പിട്ട് നിന്ന് നിലവിളക്ക് കൊളുത്തിയ രാഷ്ട്രീയ പാരമ്പര്യമല്ല സഖാവ് പിണറായി വിജയന്റേത് എന്നായിരുന്നു പി എ മുഹമ്മദ് റിയാസിന്റെ മറുപടി.
പ്ലീഡറുടെ നിയമനത്തില്‍ ഇടത് പക്ഷം മാത്രമല്ല കെഎസ്യുവും വിമർശനം ഉയർത്തിയിരുന്നു. മുഖ്യമന്ത്രി എല്ലാവരുടേയും മുഖ്യമന്ത്രിയാണ്. എന്നാല്‍ സംഘപരിവാർ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കയറി നിരങ്ങുകയാണ്. അവർ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നു. മുഖ്യമന്ത്രി ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കല്ല മറുപടി പറയുന്നത്. ബിജെപി കേരളം ഭരിക്കുന്നതിന് സമാനമാണ് സാഹചര്യം. പ്രതിപക്ഷ നേതാവിനെതിരെ അസംബന്ധം പറയുകയാണ് വിഡി സതീശൻ എന്നും പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഹിന്ദു ഐക്യവേദി നേതാക്കളെ രഹസ്യമായല്ല കണ്ടതെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ പ്രതികരിച്ചത്. പിണറായി വിജയൻ ആര്‍എസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടത് പോലെയല്ല താന്‍ കണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.






