പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് മുലപ്പാല്‍ നല്കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍.
വെട്ടം പറമ്പത്ത് കിഴക്കേതില്‍ കൃഷ്ണകുമാർ, സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്. രാവിലെ 7 മണിയോടെയാണ് സംഭവം.
അമ്മയുടെ അടുത്ത് തന്നെ കിടത്തിയിരുന്ന കുട്ടിക്ക് അർദ്ധരാത്രിയില്‍ മുലപ്പാല്‍ കൊടുത്തിരുന്നു. രാവിലെ ഏഴ് മണിയായിട്ടും കുട്ടി എണീക്കാതായത്തോടെ വീട്ടുകാർ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കണ്ടത്.
ഉടൻ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.






