ആലപ്പുഴ: ഓൺലൈൻ വസ്ത്രവിപണി വളരുന്നതിനൊപ്പം തട്ടിപ്പുകളും വ്യാപകമാകുന്നു.
കുറഞ്ഞ വിലയിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ, വൻ ഡിസ്കൗണ്ടുകൾ, പുതിയ ഫാഷൻ ട്രെൻഡുകൾ എന്നിവ വാഗ്ദാനം ചെയ്ത്സാമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയുമാണ് സംഘങ്ങൾ ആളുകളെ വലയിലാക്കുന്നത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പുകൾക്ക് പിന്നിലെന്നും സംശയമുണ്ട്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് പല തട്ടിപ്പുകളുടെയും തുടക്കം.
പ്രമുഖ ബ്രാൻഡുകളുടെ പേരും ചിത്രവും ഉപയോഗിച്ച് യഥാർത്ഥ കടകളെപ്പോലെ തോന്നിക്കുന്ന പേജുകൾ സൃഷ്ടിക്കുന്നു.
തുടർന്ന് സാധാരണ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വസ്ത്രങ്ങൾ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുന്നു.
ഓഫർ പരിമിത സമയത്തേക്കാണെന്നും ഉടൻ ഓർഡർ ചെയ്യണമെന്നും പറഞ്ഞ് വേഗത്തിൽ പണം കൈക്കലാക്കുന്നു.
ഓർഡറും പണവും നൽകുന്നതോടെ ഉപഭോക്താവ് കാത്തിരിപ്പായി.എന്നാൽ, ഓർഡർ ചെയ്ത സാധനങ്ങൾ വരാതാകുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട കാര്യം ബോദ്ധ്യമാകുന്നത്.
സാധനങ്ങൾ ലഭിച്ചാൽ തന്നെവില കുറഞ്ഞതോ, ഉപയോഗശൂന്യമോ ആയിരിക്കും.
ഓർഡർ ചെയ്ത വസ്ത്രത്തിന് പകരം മറ്റൊന്ന് അയയ്ക്കുക, ഗുണനിലവാരമില്ലാത്തവ ലഭിക്കുക, വലുപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള ഉൽപന്നങ്ങൾ എത്തിക്കുക തുടങ്ങിയ പരാതികളും ഉയരുന്നുണ്ട്.
വസ്ത്രവിപണിയിലെ ഓൺലൈൻ തട്ടിപ്പുകൾ സാമ്പത്തിക നഷ്ടം മാത്രമല്ല, വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും വഴിയൊരുക്കുന്നു.
വ്യാജ ലിങ്കുകൾ വഴി മൊബൈൽ നമ്പർ, വിലാസം, ബാങ്ക് വിവരങ്ങൾ, പണമിടപാട് വിവരങ്ങൾ എന്നിവ ശേഖരിക്കുന്ന സംഘങ്ങൾ പിന്നീട് ഇവ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്.
അസാധാരണമായ വിലക്കുറവിൽ ലഭിക്കുന്ന ബ്രാൻഡഡ് ഉൽപന്നങ്ങളെ സംശയത്തോടെ വേണം സമീപിക്കാൻ.
വിൽപ്പനക്കാരന്റെ വിശ്വാസ്യത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
സ്ഥാപനത്തിന്റെ വിലാസവും ഫോൺ നമ്പറും ഉറപ്പാക്കണം.
റീഫണ്ടിന്റെ പേരിൽ അധിക പണം ആവശ്യപ്പെടുന്നവരെയും ഒ.ടി.പി, പിൻ നമ്പർ എന്നിവ ചോദിക്കുന്നവരെയും വിശ്വസിക്കരുത്
ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുമ്പോഴും പരാതികൾ അന്വേഷണ ഉദ്യോഗസ്ഥർ ഗൗരവത്തോടെ എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കലവൂർ ആസ്ഥാനമായ എലൻട്ര ഡിസൈൻസ് എന്ന ഓൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനത്തിൻെറ
വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് തട്ടിപ്പ് നടക്കുന്നതായി കാണിച്ച് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ, ജില്ലാ പൊലീസ് മേധാവി,
ആഭ്യന്തരമന്ത്രി എന്നിവർക്ക് രേഖാമൂലം പരാതികൾ നൽകിയിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല3.
പരാതി നൽകുമ്പോൾ തട്ടിപ്പുകാർ ഉപയോഗിക്കുന്ന രണ്ട് ഫോൺനമ്പരുകളുടെ വിവരങ്ങൾ ഉൾപ്പടെ ചേർത്തിരുന്നു.
നിലവിൽ പതിനൊന്നോളം ഫോൺനമ്പരുകൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്.സ്ഥാപനത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന അഞ്ചോളം സോഷ്യൽമീഡിയാ പേജുകൾ തട്ടിപ്പുകാർ പ്രവർത്തിപ്പിക്കുന്നുണ്ട്.
ഉത്പ്പന്നങ്ങൾ ലഭിക്കാതെ ഉപഭോക്താക്കൾ സമീപിക്കുകയും, പണം തിരികെ ചോദിക്കുകയും
ചെയ്തതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്പുതിയ സോഷ്യൽമീഡിയ അക്കൗണ്ടുകൾ തുറന്ന് വടക്കേ ഇന്ത്യൻ ലോബി തട്ടിപ്പ് നടത്തിയതോടെ സ്ഥാപനത്തിൻെറ വിശ്വാസ്യത തകർന്നു.
പൊലീസിൽ പരാതികൾ നൽകിയപ്പോൾ ഒരു വ്യാജ നമ്പരിലൂടെ നടത്തിയിരുന്ന തട്ടിപ്പ് പലനമ്പരുകൾ ഉപയോഗിച്ച് വിപുലമാക്കി- ഹെയ്ൻസ് സെബാസ്റ്റ്യൻ, നിമ്മി ഹെയ്ൻസ്, എലൻട്ര ഉടമകൾതട്ടിപ്പുകാർ കാരണം യഥാർത്ഥ വ്യാപാരികളുടെ വിശ്വാസ്യത തകരുന്നു.






