തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത ഉറപ്പുവരുത്തുക, ഗുണനിലവാരം ഉയര്‍ത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന.
ഓണക്കിറ്റുകള്‍ ഇന്നലെ ഉച്ചയോടെ എല്ലാ റേഷൻ കടകളിലും എത്തിച്ചു. ഞായറാഴ്ച പോലും റേഷൻ കട തുറന്നു കിറ്റ് വിതരണം നടത്തും. കിറ്റിന്റെ പേരിലുള്ള വിവാദം അടിസ്ഥാനരഹിതമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.ഇന്നത്തോടെ എല്ലാ റേഷന്‍ കടകളിലും കിറ്റി വിതരണം പൂര്‍ത്തിയാകും.
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റാൻ സമയമെടുക്കും. സപ്ലൈകോയെ കടബാധ്യതയിലേക്ക് എത്തിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ. കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ച നിലയില്‍ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണത്തേക്കാള് വിലകുറച്ചാണ് സബ്സിഡി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്. വിപണിയില്‍ ഭക്ഷ്യവകുപ്പിന്റെ ഇടപെടല്‍ സജീവം എന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ബാധിക്കരുതെന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നു. അതനുസരിച്ചാണ് ഇക്കുറി ഓണത്തിന് തയ്യാറെടുത്തിരിക്കുന്നത്. വെളിച്ചെണ്ണ ഉള്‍പ്പെടെ സാധനങ്ങള്‍ക്ക് വില കുറച്ചിട്ടുണ്ട്. ഉത്സവകാലത്ത് വിപണിയില്‍ വില വര്‍ധിപ്പിക്കുന്ന സ്ഥിതിയുണ്ട്.
ഓണത്തോടനുബന്ധിച്ച് ഓപ്പണ്‍ മാര്‍ക്കറ്റില്‍ കര്‍ശന പരിശോധന നടത്തി. പൂഴ്ത്തിവയ്പ്പ് ഇല്ലാതാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ചിലര്‍ അങ്ങനെ ചെയ്യുന്ന പ്രവണതയുണ്ട്. ജനങ്ങള്‍ക്ക് ആശ്വാസം പകരാൻ എല്ലാ സർക്കാര്‍ ഏജൻസികളും വിപണിയില്‍ ഇടപെട്ടു. കിറ്റ് വിതരണം 90 ശതമാനം ഇതുവരെ പൂര്‍ത്തിയായി. കിറ്റ് വിതരണം പാളി എന്ന വാര്‍ത്ത കണ്ട് ഓണം കഴിഞ്ഞോ എന്നാണ് ആലോചിച്ചുപോയത്. 1,60,000 പേർ ഇതിനോടകം കിറ്റ് വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.






