തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് (ഓഗസ്റ്റ് 24) മുതല്‍ ഓഗസ്റ്റ് 30 വരെ ശക്തമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 12 മണി വരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക.
നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും ഫുട്പാത്തുകളിലും അനധികൃത പാർക്കിംഗ് അനുവദിക്കില്ല. മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം, ആല്‍ത്തറ, പി.എച്ച്.ക്യു (PHQ), മാനവീയം, കെല്‍ട്രോണ്‍, കനകക്കുന്ന്, മ്യൂസിയം, കോർപ്പറേഷൻ, എ.ആർ ക്യാമ്പ്, കനകനഗർ, നന്തൻകോട്, ദേവസ്വം ബോർഡ്, ടി.ടി.സി (TTC) എന്നീ റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല.






