തിരുവനന്തപുരം: തിരുവോണം ബമ്പറിൽ ആവേശ വിൽപന. അച്ചടിച്ച 90 ലക്ഷം ടിക്കറ്റിൽ 89.85 ലക്ഷവും വിറ്റുപോയി.
തിരുവോണം ബമ്പർ നറുക്കെടുപ്പിന് രണ്ടുദിവസം കൂടി ബാക്കിയിരിക്കെയാണ് വിൽപ്പന.
30 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച ടിക്കറ്റുകൾ എല്ലാം വിറ്റഴിയും.
ബംബർ വിൽപ്പനയിലൂടെ സർക്കാരിന് 450 കോടിക്കടുത്ത് വരുമാനം ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ.
30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പർ നറുക്കെടുപ്പ് 26 ന് കെ മുരളീധരൻ നിർവഹിക്കും.
90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.
അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.
TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റിന്റെ വില 500 രൂപയാണ്.






