ശ്രീനഗര്‍ : ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി റാസ്ദാനാണ് വധു. ഇന്നലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച ഒമര്‍ അബുദുള്ള തന്നെയാണ് വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരു പുതിയ യാത്രയ്ക്ക് തുടക്കമാകുന്നു എന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്. വിവാഹത്തിന് തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപനമുണ്ടായത്.
ഒമര്‍ അബ്ദുള്ളയും ഭാര്യ പായല്‍ അബ്ദുള്ളയും തമ്മിലുള്ള വിവാഹബന്ധം മൂന്ന് മാസം മുമ്പ് നിയമപരമായി വേര്‍പെടുത്തിയിരുന്നു. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഒമര്‍ അബദുള്ള. ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകനും, നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകനായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ പേരമകനുമാണ് ഇദ്ദേഹം.
1998, 1999, 2004 വര്‍ഷങ്ങളില്‍ ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി അദ്ദേഹം ചുമതല വഹിച്ചു. നിധി റാസ്ദന് ഇന്ത്യയിലെ പ്രമുഖയായ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയും അവതാരകയുമാണ്. പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയിലെ 'ലെഫ്റ്റ്, റൈറ്റ് ആന്‍ഡ് സെന്റര്‍', 'ദി ബിഗ് ഫൈറ്റ്' എന്നീ ജനപ്രിയ ചര്‍ച്ചാ പരിപാടികളുടെ പ്രധാന അവതാരകയും എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു.






