തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങള്‍ ഇനി സ്നേഹാലയം എന്ന പേരില്‍ അറിയപ്പെടും.
ഇതിനുള്ള നിർദേശം സാമൂഹിക നീതി വകുപ്പ് നല്കി.
സർക്കാർ, സ്വകാര്യ വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്നാക്കണമെന്നും വൃദ്ധസദനം എന്ന് ഉപയോഗിക്കരുതെന്നുമാണ് നിർദേശത്തില്‍ പറയുന്നത്.
നേരത്തെ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.






