തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ മഴയില്‍ 25% മഴ കുറവ്. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബർ 9 വരെയുള്ള ദിവസങ്ങളിലാണ് ഈ കുറവ്. സംസ്ഥാനത്ത് കാലവർഷമഴയില്‍ 25% കുറവ്.
വയനാട് 52% മഴയുടെ കുറവ് ഉണ്ടായി. ഇടുക്കിയില്‍ 46% മഴ കുറഞ്ഞു. 1837.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് കാര്യമായ മഴക്കുറവ് ഉണ്ടാകാതിരുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. ജാഗ്രത മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്തനിവാരണ അതോറിറ്റി. പുനലൂരും കോട്ടയത്തും ഇന്നലെയും ഉയർന്ന താപനില രേഖപ്പെടുത്തി. എന്നാല്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുണ്ട്.






