റിയാദ്: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില് കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്.
രാജ്യത്ത് നിരോധനമുള്ള മരുന്നുകള് ലഗേജില് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത്.
വയനാട് സുല്ത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസില് രവി - ശെല്വി ദമ്പതികളുടെ മകളായ ഫിലോമിനയാണ് (32) ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നീലഗിരി ജില്ലാ അതിർതിയോട് ചേർന്നുള്ള പ്രദേശത്താണ് ഇവരുടെ കുടുംബം താമസിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില് നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധിക്കു ശേഷം ഈ മാസം 10ന് ബെംഗളൂരുവില് നിന്നുള്ള വിമാനത്തിലാണ് ഇവർ ജിദ്ദയിലേക്ക് തിരിച്ചുപോയത്.
ജിദ്ദ വിമാനത്താവളത്തിലിറങ്ങി അവിടെനിന്ന് കണക്ഷൻ ഫ്ലൈറ്റ് മാർഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ജിദ്ദയില് ഇറങ്ങിയ ഉടൻ, രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു.
തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോണ് കൈമാറാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എന്നാല് ഇതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല.
തുടർന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് ഫിലോമിന പൊലീസ് കസ്റ്റഡിയിലാണെന്ന നിർണായക വിവരം പുറത്തുവന്നത്. സംഭവത്തില് കൂടുതല് ഔദ്യോഗിക വിവരങ്ങള് ലഭ്യമാകേണ്ടതുണ്ട്.
യാത്രാമധ്യേ മലയാളി നഴ്സിനെ കാണാതായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ കുടുംബവും ബന്ധുക്കളും വലിയ ആശങ്കയിലായിരുന്നു. നാഗരികരുടേയും സാമൂഹ്യപ്രവർത്തകരുടേയും സഹായത്തോടെയാണ് ഇപ്പോള് സുപ്രധാന വിവരങ്ങള് ലഭ്യമായിരിക്കുന്നത്.
മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില് നഴ്സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധിക്കു ശേഷം ഈ മാസം 10ന് ബെംഗളൂരുവില് നിന്നുള്ള വിമാനത്തിലാണ് ഇവർ ജിദ്ദയിലേക്ക് തിരിഞ്ഞത്. ജിദ്ദയില് ഇറങ്ങി അവിടെനിന്ന് കണക്ഷൻ ഫ്ലൈറ്റ് മാർഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഉടൻ, രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു.
വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോണ് കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എന്നാല് ഇതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ആശങ്കയിലായ ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് ഫിലോമിന പൊലീസ് കസ്റ്റഡിയിലാണെന്ന വിവ






