കോട്ടയം: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍പ്പെട്ട് വിശ്രമത്തില്‍ കഴിയുന്ന എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരെ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ആഭ്യന്തര മന്ത്രിയെത്തിയത്. ഏകദേശം ഇരുപത് മിനിറ്റ് നേരം കൂടിക്കാഴ്ച നീണ്ടു. ഇന്ന് രാവിലെ മന്ത്രി പി.സി വിഷ്ണുനാഥും എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയെ സന്ദർശിച്ചിരുന്നു
ഇന്നലെ ഉച്ചയ്ക്ക് 12.30 ന് എംസി റോഡില്‍ കുരമ്പാല അമൃത സ്കൂള്‍ ജംഗ്ഷന് സമീപത്ത് വച്ചാണ് എൻഎസ്എസ് ജനറല്‍ സെക്രട്ടറി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന പിക്കപ് വാൻ സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന കാറിലിടിച്ചാണ് അപകടമുണ്ടായത്. വലത് കൈക്ക് നിസ്സാര പരുക്കേറ്റ അദ്ദേഹം പന്തളം എൻഎസ്എസ് മെഡിക്കല്‍ മിഷൻ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ചങ്ങനാശേരിയിലേക്ക് മടങ്ങിയിരുന്നു. പെരുമ്പുളിക്കല്‍ എൻഎസ്എസ് പോളിടെക്നിക് കോളജില്‍ റോഡിന്റെ നിർമാണ പ്രവർത്തനങ്ങള്‍ പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം.






