തിരുവനന്തപുരം: 16-ാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബര്‍ 12-ാം തീയതി മുതല്‍ 29-ാം തീയതി വരെ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
കലണ്ടര്‍ പ്രകാരം 9 ദിവസമാണ് സഭ ചേരുന്നത്. ഒക്ടോബര്‍ 12, 13, 14, 15, 27, 28, 29 തീയതികള്‍ ഗവണ്മെന്റ് കാര്യത്തിനായും ഒക്ടോബര്‍ 16-ാം തീയതി അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായും ഒക്ടോബര്‍ 26-ാം തീയതി പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്ത്ഥനകളേയും 2017മുതലുള്ള
5 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളേയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പിനുമായി നീക്കിവച്ചിട്ടുണ്ട്. ഉപധനാഭ്യര്ത്ഥനകളേയും അധിക ധനാഭ്യര്ഥനകളേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ ഒക്ടോബര്‍ 29-ാം തീയതി ഉച്ചയ്ക്കുശേഷം 1.00 മുണിമുതല് 2.00മണി വരെ സഭ പരിഗണിക്കുന്നതാണ്.
പ്രധാനമായും നിയമനിര്മ്മാണകാര്യത്തിനായിട്ടാണ് ഈ സഭ സമ്മേളിക്കുന്നത്. 2026 ഒക്ടോബര്‍ 12-ാം തീയതി താഴെ പറയുന്ന രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയും അവ സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കുകയും ചെയ്യുന്നതാണ്.
1. 2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയുും (ഭേദഗതി) ബില്‍
2. The Madras Hindu Religious and Charitable Endowments (Amendment) Bill 2026
ശേഷിക്കുന്ന ദിവസങ്ങളിലെ നിയമനിര്മമാണകാര്യം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി ഒക്ടോബര്‍ 12-ാം തീയതി കാര്യോപദേശക സമിതി യോഗം വിളിക്കുന്നതാണ്.
കേരളപിറവിയോടനനുബന്ധിച്ച് ഉള്ള പ്രത്യേക പരിപാടി
കേരളനിയസഭ 1957 ഏപ്രില്‍ 27-ാം തീയതി ആണ് അതിന്റെ ആദ്യ സമ്മേളനം ചേര്‍ന്നത്. കേരളനിയമസഭ അതിന്റെ പ്ലാറ്റിനം ജൂബിലി 2027 ഏപ്രില്‍ 27-ാം തീയതി സമുചിതമായി ആഘോഷിക്കുന്നതാണ്. പ്രസ്തുത ആഘോഷ പരിപാടികളുടെ തുടക്കം 2026 നവംബര്‍ 1-ാം തീയതി ഞായറാഴ്ച കേരളപ്പിറവിയോടനുബന്ധിച്ച് സമാരംഭിക്കുന്നതാണ്. അന്നു ശങ്കരനാരായണന് തമ്പി ഹാളില്‍ ചേരുന്ന യോഗത്തില്‍ മുന്‍സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍,
മുന്‍ സാമാജികര്‍, മുന്‍ നിയമസഭാ സെക്രട്ടറിമാര്‍, നിയമസഭാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഒരു സ്നേഹസംഗമം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളം ലെജിസ്ലേച്ചര്‍ ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്‍ (5-ാം പതിപ്പ്)
കേരളലെജിസ്ലേച്ചര് ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്‍ (5-ാം പതിപ്പ്) 2027 ജനുവരി 7 മുതല്‍ 13 വരെ നിയമസഭയില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 170 പ്രസാധകര് ഇതില്‍ പങ്കെടുത്തിരുന്നു. 282-ഓളം സ്റ്റാളുകള്‍ ഉണ്ടായിരുന്നു.
സാമാജികര്‍ക്കായി പണിതീര്‍ത്ത പമ്പ ബ്ലോക്കിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങ്
നിയമസഭാ സാമാജികര്‍ക്ക് താമസിക്കുന്നതിനായി നിലവില്‍ രണ്ട് ബെഡ്റൂം ഉള്ള 64 ഫ്ലാറ്റുകളാണ് ഉള്ളത്. പമ്പ ബ്ലോക്ക് പൊളിച്ച് പുതിയ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം ഗവണ്മെന്റ് അംഗീകരിക്കുകയും 2013-ലെ ഗവര്‍ണറുടെ പ്രസംഗത്തില്‍ അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും അന്ന് പണി ആരംഭിക്കുന്നതിന് കഴിഞ്ഞില്ല. 15-ാം കേരളനിയമസഭയുടെ കാലയളവില്‍ 2023-ല്‍ പമ്പാ ബ്ലോക്കിന്റെ പണി ആരംഭിക്കുകയും അതിന്റെ ഔപചാരികമായ ഉദ്ഘാടനം 2026 ഫെബ്രുവരിയില്‍ നിര്‍വ്വഹിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത ഫ്ലാറ്റിന്റെ പണി പൂര്‍ണ്ണതോതില്‍ പൂര്‍ത്തീകരിച്ചത് ഇപ്പോള്‍ മാത്രമാണ്. 60 ഫ്ലാറ്റുകള്‍ ഉള്ള പമ്പാ ബ്ലോക്ക് വരുന്നതോടുകൂടി എല്ലാ സാമാജികര്‍ക്കും താമസിക്കുന്നതിന് സൗകര്യപ്രദമായ ഫ്ലാറ്റുകള്‍ അനുവദിക്കുന്നതിന് സാധിക്കും. 2026 ഒക്ടോബര്‍ 26-ാം തീയതി തിങ്കളാഴ്ച്ച വൈകുന്നേരം 4.30-ന് പ്രസ്തുത ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ലെജിസ്ലേറ്റേഴ്സ് ഹോം പരിസരത്താണ് ചടങ്ങ്.






