കോട്ടയം: നിത്യ ചൈതന്യയതി ജന്മദിനസമ്മേളനവും നിത്യചൈതന്യ ഫൗണ്ടേഷൻ
ഉദ്ഘാടനവും നവംബർ രണ്ടിന് കെപിഎസ് മേനോൻ ഹാളിൽ നടക്കും.
ഉച്ചകഴിഞ്ഞു 3ന്
ജന്മദിനസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഫൗണ്ടേഷൻ ഉദ്ഘാടനം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി
ശുഭാംഗാനന്ദയും നിർവഹിക്കും.
ജയന്തി സന്ദേശം ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യപ്രമുഖനായ
ഷൗക്കത്ത് നിർവ്വഹിക്കും.
ചാവറകൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.എമിൽ
പുള്ളിക്കാട്ടിൽ , ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.എ പ്രസാദ്, സെക്രട്ടറി
വി.ജയകുമാർ, വൈസ് പ്രസിഡന്റ് ലതികാസുഭാഷ്, ഗുരുകുലം സ്റ്റഡി സർക്കിൾ
ജില്ലാ കാര്യദർശി സുജൻകുമാർ മേലുകാവ് എന്നിവർ പ്രസംഗിക്കും.
12.30 മുതൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായുള്ള ഗുരുദേവകീർത്തനാലാപന മത്സരവും നടക്കും.






