കോട്ടയം: നിത്യ ചൈതന്യ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രഥമ പൊതുയോഗവും വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ ദേശാഭിമാനി ടി.കെ.മാധവൻ ദിവ്യശ്രീ സത്യവൃത സ്വാമികൾ അനുസ്മരണങ്ങളും നടത്തി. ട്രസ്റ്റ് രക്ഷാധികാരി എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡൻ്റ് അഡ്വ.കെ.എ.പ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.ജി.സർവ്വകലാശാല മുൻ പി.ആർ.ഒ. അഡ്വ.ജി. ശ്രീകുമാർ ശ്രീമദ് വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ ജയന്തി സന്ദേശവും കോട്ടയം ചിൽഡ്രൻസ് ലൈബ്രറി എക്സിക്യൂട്ടിവ് ഡയറക്ടർ വി.ജയകുമാർ ദേശാഭിമാനി ടി.കെ. മാധവൻ ജന്മദിന അനുസ്മരണവും നടത്തി.
എസ്.എൻ.ഡി.പി.യൂത്ത്മൂവ്മെൻ്റ് കേന്ദ്രസമിതി വൈസ് പ്രസിഡൻ്റ് സജീഷ്കുമാർ മണലേൽ ദിവ്യശ്രീ സത്യവ്രത സ്വാമികളുടെ സമാധി അനുസ്മരണവും കോലഞ്ചേരി പരമ പട്ടാഭി ആശ്രമം മഠാധിപതി ശ്രീമദ് ആത്മാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണവും കുറിച്ചി ആതുരാശ്രമം ചട്ടമ്പിസ്വാമി ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി അഡ്വ. ശശികുമാർ പി.ആർ.നായർ ആശംസ പ്രസംഗവും നടത്തി.
ട്രസ്റ്റ് സെക്രട്ടറി എം.എസ്. സാബു സ്വാഗതവും ട്രസ്റ്റ് ട്രഷറർ ഷാജി ശ്രീശിവം കൃതഞ്ജതയും പറഞ്ഞു.






