ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം.
രണ്ട് തവണ മഴമുടക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ശുഭ്മാന്‍ ഗില്ലും സംഘവും ജയിച്ചുകയറിയത്.
ഓക്ലന്‍ഡ്, ഈഡന് പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസ് 40.2 ഓവറില്‍ 185ന് എല്ലാവരും പുറത്താവുകയായിരുന്നു. പിന്നീട് ഇന്ത്യ ബാറ്റിംഗിനെത്തിയപ്പോള്‍ 11-ാം ഓവറില്‍ മഴയെത്തി.
പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 167 റണ്‍സാക്കി ചുരുക്കി. എന്നാല്‍ 12-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വീണ്ടും മഴ. തുടര്‍ന്ന് ലക്ഷ്യം 32 ഓവറില്‍ 143 ആക്കി.
ഇന്ത്യയാകട്ടെ 22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 51 പന്തില്‍ 74 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ (0) പുറത്തായി. കെയ്ല്‍
ജാമിസണായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (37) - കോലി സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ മഴയ്ക്ക് ശേഷം 19-ാം ഓവറില്‍ ഗില്‍ മടങ്ങി. ജേക്കബ് ഡഫിയെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കോലി സീഫെര്‍ട്ടിന് ക്യാച്ച് നല്കി. 51 പന്തുകള്‍ നേരിട്ട കോലി ഒരു സിക്സും 13 ഫോറും നേടി.
അതേ ഓവറിലെ അവസാന പന്തില്‍ അക്സര്‍ പട്ടേലും (0) മടങ്ങി. 22-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ക്കും (15) മടങ്ങേണ്ടി വന്നി. ഡഫിയുടെ മൂന്നാം വിക്കറ്റായിരുന്നു. ഇതോടെ അഞ്ചിന് 136 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ കെ എല്‍ രാഹുല്‍ (3), നമന്‍ ധിര്‍ (5) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഡഫി കിവീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.






