കൊച്ചി: ആത്മാവിന് മരണമില്ലെന്നാണ് ഹിന്ദുമത വിശ്വാസം. മരിച്ച് ശരീരം മണ്ണോട് ചേർന്നാലും ആത്മാവ് ഈ ലോകത്ത് തന്നെ നിലനില്ക്കും.
ഇങ്ങനെ ശരീരം വിടുന്ന ആത്മാവിന് പിന്നീട് എന്ത് സംഭവിക്കുമെന്ന് ഗരുഡ പുരാണത്തില്‍ പരാമർശിക്കുന്നുണ്ട്. ഒരു വ്യക്തി മരിച്ച ശേഷം അവരുടെ ആത്മാവ് 13 ദിവസം സ്വന്തം വീട്ടില്‍ തുടരുമെന്നാണ് ഗരുഡ പുരാണപ്രകാരമുള്ള വിശ്വാസം. ഈ ദിവസങ്ങളില്‍ ആത്മാവ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഉണ്ടാകും.
ആത്മാവിന് തന്റെ കുടുംബാംഗങ്ങള്‍ കരയുന്നതും തന്റെ മൃതദേഹവും കാണാനാകുമെന്നും പറയുന്നുണ്ട്. എന്നാല്‍, വായുപോലുള്ള ഊർജമായി മാറിക്കഴിഞ്ഞ ആത്മാവിന് അവരോട് സംസാരിക്കാനോ തൊടാനോ സാധിക്കില്ല. പഴയ ശരീരത്തില്‍ പ്രവേശിക്കാൻ ഈ ആത്മാവ് ശ്രമിച്ചാലും അതിന് സാധിക്കില്ല. ശരീരം വിട്ടാല്‍ ആത്മാവിന് ബലഹീനത അനുഭവപ്പെടും.
11, 12 ദിവസങ്ങളില്‍ വീട്ടില്‍ നടത്തുന്ന പ്രത്യേക പ്രാർത്ഥനകളും പിണ്ഡദാനവും ആത്മാവിനെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ ഈ ലോകത്തെ തന്റെ യാത്ര പൂർണമായും അവസാനിച്ചുവെന്നും മുന്നോട്ട് പോകേണ്ടതുണ്ടെന്നും ആത്മാവിന് മനസിലാകുന്നു. ശേഷം ഭൂമി, കുടുംബം എന്നിവയുമായി ആത്മാവിനുള്ള ബന്ധം എന്നെന്നേക്കുമായി വിച്ഛേദിക്കപ്പെടുന്നു. 13 -ാം ദിവസം ആത്മാവ് യമലോകത്തേക്ക് യാത്ര ആരംഭിക്കും. ഈ യാത്ര പൂർത്തിയാകാൻ ആത്മാവിന് ഏകദേശം ഒരു വർഷം സമയമെടുക്കും.






