തിരുവനന്തപുരം: മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ.
സെക്കുലർ കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് കോണ്‍ഗ്രസ് തുടങ്ങിയ പേരുകളാണ് പരിഗണനയില്‍.
ഇന്നലെ തൃശൂരില്‍ ചേർന്ന യോഗത്തിലാണ് ധാരണ. തുടർ ചർച്ചകള്‍ക്ക് രണ്ടു പാർട്ടുകളിലെ നാല് പേർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ലയനം തീരുമാനിക്കാൻ സമിതിയില്‍ പി കെ രാജൻ മാഷ്, അഡ്വ വർക്കല ബി രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് സമിതിയിലുള്ളത്.
കോണ്‍ഗ്രസില്‍ നിന്നും ഇടതു പാളയത്തിലേക്കെത്തിയ രണ്ട് പാർട്ടികളാണ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള എൻസിപിയും. കോണ്‍ഗ്രസ് എസിലേക്ക് എകെ ശശീന്ദ്രൻ വിഭാഗം ലയിക്കുക എന്നുള്ള നിലയിലായിരുന്നു ആദ്യഘട്ട ചർച്ച. എന്നാല്‍ ബിജെപി വലിയ രീതിയില്‍ വളർന്നുകൊണ്ടിരിക്കെ ഒരു പുതിയ പാർട്ടിക്ക് വലിയ സാധ്യതയുണ്ട് എന്നുള്ളതാണ് സംശയം. ഇന്നലെ തൃശ്ശൂരില്‍ നടന്ന യോഗത്തില്‍ ആരെങ്കിലും ഒരാള്‍ അങ്ങോട്ടേക്ക് പോയി ലയിക്കുന്നതിന് പകരം ഒരു പുതിയ പാർട്ടി രണ്ടുപേരും കൂടി ചേർന്ന് രൂപീകരിക്കുക എന്നുള്ള രീതിയില്‍ തീരുമാനിക്കുകയായിരുന്നു.
പുതിയ മുഖം പുതിയ വേഗം പുതിയ രൂപം എന്നുള്ള ആണ് അവരുടെ ലക്ഷ്യം. പ്രാഥമികമായ ചർച്ചകളില്‍ ഈ സെക്കുലർ കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നുള്ള പല പേരുകളും പരിഗണനയിലുണ്ട്. ഇടതു പാളയത്തിലാണ് ഇവർ രണ്ടുപേർ എന്നുള്ളതുകൊണ്ട് ലയനത്തിന് മറ്റ് പ്രശ്നങ്ങളില്ല. അതായത് ഏതെങ്കിലും ആശയപരമായ രാഷ്ട്രീയപരമായ മുന്നണിപരമായ പ്രശ്നങ്ങളില്ല. അടുത്ത ദിവസം തന്നെ ഈ കോണ്‍ഗ്രസ് എസിന്റെ എക്സിക്യൂട്ടീവ് യോഗം എറണാകുളത്ത് ചേരും.






