കൊച്ചി: സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകള്‍ക്ക് അനുമതി നല്‍കിയത്.
എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്. സര്‍ക്കാരില്‍ നിന്നും മറച്ചുവെച്ചാണ് കമ്മീഷണര്‍ ലൈസന്‍സ് അനുവദിച്ചതെന്നാണ് വിവരം.
ഓരോ മിനിറ്റ് ഇടവേളയിലാണ് രണ്ട് ലൈസന്‍സുകളും അനുവദിച്ചത്. സസ്പെന്‍ഷനിലായ കോട്ടയം, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് നല്കിയ ഹര്‍ജിയിലാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്ന രേഖ ഹാജരാക്കിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അപേക്ഷ ലഭിച്ച കാര്യമോ നടപടി ക്രമങ്ങളോ സര്‍ക്കാരിനെയും വകുപ്പിനെയും അറിയിച്ചിരുന്നില്ല. 2026 ജൂണ്‍ 22നാണ് ലൈസന്‍സ് അനുവദിച്ചത്.






