കാത്തിരപ്പള്ളി : ഏലം, കാപ്പി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വില ഉറപ്പിച്ചു നിർത്തി കർഷകരെ സഹായിക്കുന്നതിന് കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി സുഗന്ധ വ്യഞ്ജന ഹബ്ബ് രൂപീകരിക്കണമെന്ന് എൻ.സി. പി( ശരദ് പവാർ) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ കർഷകരുടെ പ്രയത്നത്തിന് ന്യായമായപ്രതിഫലം ലഭിക്കാനും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് അപ്രതീക്ഷിത വിലത്തകർച്ച ഒഴിവാക്കാനും സുഗന്ധ വ്യഞ്ജന ഹബ്ബ് സഹായിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡൻ്റ് പി. ഏ. സാലു അദ്ധ്യക്ഷത വഹിച്ച യോഗം എൻ.സി. പി(എസ്.പി) ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ബഷീർ തേനമ്മാക്കൽ, മിർഷാ ഖാൻ,പി. ഏ,താഹ, അഫ്സൽ മഠ ത്തിൽ, പി. ഐ ഇബ്രാഹിം, സാദത്ത് കളരിക്കൽ, ഷിനാസ് ബഷീർ, റെജിമോൻ സെബാസ്റ്യൻ, ഗോൺസാലാ തോമസ് എന്നിവർ പ്രസംഗിച്ചു






