കോട്ടയം: ഇന്ത്യയുടെ ചരിത്രവും വർത്തമാനവും റെയിൽ യാത്രകളുടെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന 'കൂ ഹൂ: ആൻ ആന്തോളജി ഓൺ റെയിൽസ്' എന്ന നാടകം ഓഗസ്റ്റ് 1-ന് കോട്ടയത്ത് അരങ്ങേറും. കെ.സി. മാമൻ മാപ്പിള ഹാളിൽ വൈകിട്ട് 6.30-നാണ് അവതരണം.
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മടങ്ങിവരവ് മുതൽ ബംഗാളിലെ ബേഗൻ ഗദൂർ, നാഗാലാൻഡിലെ ദിമാപുർ റെയിൽവേ സ്റ്റേഷനുകളുടെ കഥകൾ വരെ ആദ്യഭാഗത്തിൽ അവതരിപ്പിക്കുന്നു. രാജ്യവിഭജനകാലത്ത് ട്രെയിനുകളിലൂടെ നടന്ന പലായനവും അഭയാർഥികളുടെ ജീവിതവും പ്രമേയമാക്കുന്ന തുടർഭാഗങ്ങൾ നാടകത്തെ വേറിട്ട അനുഭവമാക്കുന്നു.
സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ പാലക്കാട് സ്വദേശി അരുൺ ലാലാണ് സംവിധാനം. ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്ററിലെ ഇരുപതോളം കലാകാരന്മാർ വേദിയിലെത്തും. നടൻ പ്രകാശ് രാജ് രൂപീകരിച്ച മൈസൂരുവിലെ നിർദിഗണ്ടയാണ് നിർമ്മാണം.
ദ് പർപ്പിൾ ക്രയോൺസിന്റെ നേതൃത്വത്തിലാണ് നാടകം കോട്ടയത്തിലെത്തുന്നത്. സെപ്റ്റംബറിൽ ചലച്ചിത്രതാരം ദർശന രാജേന്ദ്രന്റെ നാടകവും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ടിക്കറ്റിന് 👇🏻






