കോട്ടയം: സഹകരണ ബാങ്കുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. കാലപ്പഴക്കമുളള വായ്പകൾ പരമാവധി പലിശ ഇളവോടെയും പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായും അടച്ചു തീർക്കാനും അദാലത്തിൽ അവസരമുണ്ടാകും.
ഗുരുതര രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങൾക്കും മാതാ പിതാക്കളുടെ മരണശേഷം വായ്പയുടെ ബാധ്യതയുള്ള മക്കൾ ക്കും വായ്പകൾ ഇളവുകളോടെ തീർപ്പാക്കാനും അദാലത്തിൽ അവസരമുണ്ടാകും.
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് സഹകരണ വകുപ്പിൻ്റെ ഒറ്റത്തവണ തീർപ്പാക്കൽ ജില്ലാതല അദാലത്ത് നടത്തുന്നത്. അദാലത്ത് കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ 29-ന് രാവിലെ 10-ന് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ബന്ധപ്പെട്ട് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസുകളിലോ, ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസിലോ നാളെ വൈകുന്നേരം അഞ്ചിനു മുൻപ് സമർപ്പിക്കണമെന്ന് കോട്ടയം ജോയിൻ്റ രജിസ്ട്രാർ (ജനറൽ) അറിയിച്ചു.






