തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ മുരളീധരന്മാര് ഒരുപാടുണ്ടെങ്കിലും കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ഉള്ളുവെന്ന് മുന്‍ ബിജെപി നേതാവും നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ സന്ദീപ് വാര്യര്‍.
പക്ഷേ പാര്‍ട്ടി ഈ വിവരം അറിഞ്ഞിരിക്കുക ഇന്നലെ ആയിരിക്കുമെന്നും ആക്ഷേപം.
ഫേസ്ബുക്കിലെ കുറിപ്പിലാണ് പരിഹാസം. സിഎംആര്‍എല്‍ എം ഡി ശശിധരന് കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി മുരളീധരന്റെ അടക്കം പേരുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍ രംഗത്ത് വന്നത്. മറ്റു നേതാക്കള്‍ വഴി വാങ്ങിയ പണം അതാത് പാര്‍ട്ടികളില്‍ എത്തിയപ്പോള്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞതെന്നും പരിഹസിച്ചു.
ഇന്നലെ ഷോണ്ജോര്ജ്ജാണ് ശശിധരന് കര്‍ത്തയുടെ ഡയറിയിലെ പേജുകള്‍ പുറത്തുവിട്ടത്. പ്രധാനമായും എല്‍.ഡി.എഫ്. യു.ഡി.എഫ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തില്‍ പക്ഷേ മാധ്യമങ്ങള്‍ പക്ഷേ ബിജെപി നേതാക്കളും ഹിന്ദുഐക്യവേദിയും ആര്‍എസ്എസും പണം കൈപ്പറ്റിയതായുള്ള വിവരം പേജില്‍ നിന്നും കണ്ടെത്തി പുറത്തുവിട്ടു.
ആര്‍എസ്എസിന് നേര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയുമാണ് രേഖപ്പെടുത്തിയിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ പേരും ഡയറിയിലുണ്ട്. അഞ്ച് ലക്ഷം രൂപയാണ് വെള്ളാപ്പള്ളി നടേശന്റെ പേരിന് നേരെ എഴുതിയിരിക്കുന്നത്. കൂടാതെ ഡിജിപി എന്നും എസ് പി എന്നും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിലെ ബിജെപിയില്‍ മുരളീധരന് ഒരാള്‍ മാത്രമല്ല ഉള്ളത്. എന്നാല്‍ കരിമണല്‍ കര്‍ത്താ കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ. ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ ഒക്കെ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത്.






