മൈസൂരു: മൈസൂരുവില് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മലയാളികള് ഉള്പ്പടെ നാല് പേര്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര് സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികള്.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന 'കാവേരി' എസി സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഗുരുതരമായ അപകടം നടന്നത്.
ബസിന്റെ ഡ്രൈവർ മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.






