കണ്ണൂര്‍: റിസോര്‍ട്ട് വിവാദവുമായി ബന്ധപെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ കാര്യത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചാലും അതു പുറത്ത് പറയേണ്ട കാര്യമില്ല മാധ്യമങ്ങള്‍ സാങ്കല്‍പ്പിക വാര്‍ത്തകള്‍ സൃഷ്ടിച്ചു അതിന്മേല് ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഇതിനൊക്കെ മറുപടി പറയേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യെണ്ടേ കാര്യങ്ങള്‍ അങ്ങനെ ചെയ്യും നിങ്ങളോട് പറയേണ്ട കാര്യങ്ങള്‍ അതേമാതിരി പറയും പാര്‍ട്ടിയൊരു അന്വേഷണ കമ്മീഷനും നിയോഗിച്ചിട്ടില്ല. അത്തരത്തില്‍ ഒരു അന്വേഷണവും നേതാക്കള്‍ക്കെതിരെ നടത്തുന്നില്ലെന്നും എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു
ധനരാജ് വധക്കേസിലെ വിധിക്കെതിരെ. വി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാന്‍ കോടതി തയാറായില്ലെന്നും എം.വി ഗോവിന്ദന്ആരോപിച്ചു. ഗൂഢാലോചനയുടെ പശ്ചാത്തലം വിധി പറഞ്ഞ കോടതിഉള്ക്കൊണ്ടിട്ടില്ല. ഇതെല്ലം മേല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ധനരാജിന്റെ കുടുംബത്തിന് വിധിയില്‍ അതൃപ്തിയുണ്ട്. ഈ കാര്യത്തില്പാര്ട്ടിക്കുള്ളില് മാധ്യമങ്ങള്‍ പറയുന്നഒരു പോരുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെയുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരാഴ്ച കൊണ്ട് എല്‍പിഎസ്ടി പ്രശ്നം പരിഹരിക്കുമെന്ന്പറഞ്ഞായാളാണ് ഇന്നത്തെമുഖ്യമന്ത്രിയെന്നും എം.വി.ഗോവിന്ദന് വ്യക്തമാക്കി.
അധികാരത്തില്‍ വന്നിട്ട് ഒന്നും ചെയ്തില്ല. സമരം ചെയ്ത പന്തല്‍ വരെ തകര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്കിയെന്നു മുഖ്യമന്ത്രി കളവ് പറയുന്നു. വാക്കാല്‍ ഒരു നിര്‍ദേശവും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ തസ്തിക സൃഷ്ടിച്ചു പോലും നിയമനം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കാലടിയില്‍ വിസിക്കൊപ്പം മുഖ്യമന്ത്രിയും നില്ക്കുന്നു. വിസിയെ വിദ്യാര്‍ഥികള്‍ ആക്രമിച്ചു എന്ന നുണ സതീശന് ആവര്‍ത്തിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് എതിരെയും കെ.സി.വേണുഗോപാലിനെതിരെയുമുള്ള സൈബര്‍ അക്രമണത്തിന് പിന്നില്‍ വി.ഡി. വിഭാഗം ആണെന്ന് ആരോപണമുണ്ട്. അതിനെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും എം.വി.ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. ഷാഫിയും ഉണ്ണിത്താനും തമ്മിലുള്ളതര്ക്കത്തില് ഞാന്‍ മാവിലായി ക്കാരനാണെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
എല്‍ പി എസ് ടിസമരം ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് വി ഡി സതീശന് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചതായി എം വി ഗോവിന്ദന് മാസ്റ്റര്‍ കുറ്റപ്പെടുത്തി. ആരെയും പുതുതായി നിയമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി നുണ പറഞ്ഞുവെന്നു പറഞ്ഞ ഗോവിന്ദന് മാസ്റ്റര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3 ലക്ഷത്തിപരം നിയമനങ്ങള്‍ നല്‍കിയതായും വ്യക്തമാക്കി.






