മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യക്കുപ്പികള്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. മുവാറ്റുപുഴ കടാതി കരയില്‍ ചാലില്‍ പുത്തൻപുരയില്‍ വീട്ടില്‍ അരുണ്‍ ബാബു (31) വിനെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
മുവാറ്റുപുഴ വാഴപ്പിള്ളിയില്‍ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷൻ്റെ ഓട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നുമാണ് മദ്യക്കുപ്പികള്‍ മോഷണം നടത്തിയത്.
ഈ മാസം 20ന് ആയിരുന്നു സംഭവം. മോഷണങ്ങള്‍ തടയുന്നതിനായി മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിൻ്റെ നിർദേശപ്രകാരം മുവാറ്റുപുഴ പൊലീസ് സർക്കിള്‍ ഇൻസ്പെക്ടർ എംഎസ് ഫൈസലിൻ്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐമാരായ ജി അനൂപ്, ടി എ മുഹമ്മദ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






