മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ്ഡിപ്പോയിലേക്കുള്ള റോഡ് തരിപ്പണമായിട്ടും യാതൊരു നടപടിയില്ലാതെ അധികൃതർ.
പുലർച്ചെ സർവീസ് തുടങ്ങുന്ന ദീർഘദൂര ബസുകളില്‍ എത്തുന്ന യാത്രക്കാർക്കു റോഡുതകർച്ച ദുരിതമാകുകയാണ്. മുരണി - ശാസ്താകോയിക്കല് - വായ്പ്പൂര് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്.
മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് രണ്ടു പതിറ്റാണ്ടു മുൻപ് തുടങ്ങിയതാണ് സബ്ഡിപ്പോയെങ്കിലും ദുരിതത്തിന് പരിഹാരമില്ല. മുൻപ് ഉണ്ടായിരുന്ന ഷെഡ്യൂളുകള്‍ പ്രകാരമുള്ള സർവീസുകള്‍ക്കായി ബസുകള്‍ ഇല്ലാത്തതാണ് സബ്ഡിപ്പോയിലെ പ്രധാന വിഷയം. കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് ബസുകള്‍ പലപ്പോഴും വഴിയിലാകുന്നതും പതിവാണ്. ബസുകളുടെ കാലപ്പഴക്കമാണ് ഇതിന് കാരണം. ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം ശക്തമാണ്.






