കോട്ടയം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ 77-ാമത് വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പൽ ചെയർമാൻ എം. പി. സന്തോഷ് കുമാർ നിർവഹിച്ചു. മുൻ കൗൺസിലർ പി. ഡി. സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ സ്വാഗതം പറഞ്ഞു.
കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ഡോ. വി. എൻ. ശിവശങ്കരപ്പിള്ള, കരമന എൻ. എസ്. എസ്. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എൻ. സി. ശാന്തകുമാരി, മുട്ടമ്പലം യു. പി. സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് പ്രതിഭ മേരി നൈനാൻ, ചാണ്ടി ജോൺ, സുകു പി ഗോവിന്ദ്, വനിതാവേദി പ്രസിഡന്റ് സരള ദേവി, കമ്മിറ്റിയംഗം ദേവകുമാർ കെ. ടി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ലൈബ്രറേറിയൻ ബാബു കെ നന്ദി രേഖപ്പെടുത്തി.
ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു.
കേരള ശ്രീമാൻ മത്സരം
ഒന്നാം സ്ഥാനം: സുനിൽകുമാർ കെ. ടി.
രണ്ടാം സ്ഥാനം: അമയ് അരവിന്ദ്
മലയാളി മങ്ക മത്സരം:
ഒന്നാം സ്ഥാനം: അനുമോൾ സി. ജി.
രണ്ടാം സ്ഥാനം: സിജിമോൾ എം. എസ്.
മത്സരങ്ങൾക്ക് ശേഷം ലൈബ്രറി യുവജനവേദിയംഗങ്ങളായ രവീന്ദ്രകുമാർ പി.ജെ, രാഹുൽ കെ കെ , രാജമ്മ, ലിതിൻ തമ്പി, അൻവിത സോവിൻ, രജീന്ദ്രൻ ദേവിക രാജേഷ്, അജയഘോഷ്, രാജേഷ് തുടങ്ങിയവർ നയിച്ച ഗാനസന്ധ്യയും, സമൂഹ ഗാനാലാപനവും നടന്നു.






