കൊച്ചി: കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കിയതില്‍ കേസെടുത്ത് പൊലീസ്.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പികെ ഫിറോസ് ഉള്‍പ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകള്‍ക്കെതിരെയുമാണ് കേസ്.
ഗോശ്രീ പാലം മുതല്‍ മറൈൻഡ്രൈവ് വരെ റോഡിലൂടെ ജാഥ നടത്തുകയായിരുന്നു. ഗതാഗത കുരുക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമർശനം ഉയർന്നിരുന്നു.
ജാഥയ്ക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഉള്ള പൊലീസ് നിർദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസെടുത്തത്.






