കോട്ടയം:എരുമേലി മഹല്ല് മുസ്ലിം ജമാഅത്തിൽ രണ്ടു പതിറ്റാണ്ടോളം ഇമാമായി സേവനമനുഷ്ഠിച്ച അബ്ദുൽ കരീം മൗലവി എം.എഫ്.ബി ഉസ്താദ് ഇനി ഓർമ്മ.
എരുമേലി മേഖലയിലെ ലജ്നത്തുൽ മുഅല്ലിമീൻ രക്ഷാധികാരിയായും കോട്ടയം ജില്ലാ മുൻ പ്രസിഡന്റായും അദ്ദേഹം ചെയ്ത സേവനങ്ങൾ വരും തലമുറകൾക്കും വഴിവിളക്കായിരിക്കും.
പ്രദേശത്തെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ചരിത്രത്തിൽ രേഖപ്പെടുത്തും.
1922 ൽ എരുമേലിയിലെ താഴത്തുവീട്ടിൽ കുടുംബത്തിൽ സൈനുദീൻ ലബ്ബയുടെ പുത്രനായി ജനിച്ച അദ്ദേഹം.
എരുമേലിയിലെ സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളിൽ നാലാം ക്ലാസുവരെ പഠനം നടത്തി.
1937 ൽ തുടർ പഠനത്തിനായി പതിനാലു കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളി ഡോമിനിക്സ് സ്കൂളിൽ ചേർന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം ഉപരിപഠനത്തിനായി തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജിൽ ചേരുകയും അവിടെനിന്ന് എം.എഫ്.ബി
ബിരുദം നേടുകയും ചെയ്തു.
എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ചീഫ് ഇമാമായി 68 വർഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയും മതസൗഹാർദ്ദത്തിന്റെ പ്രതീകവുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനും ഈ പള്ളിയിലെ മുൻ ഇമാമുമാരായിരുന്നു.
ഒരേ പള്ളിയിൽ ഏറ്റവും കൂടുതൽ കാലം ഇമാമായി സേവനമനുഷ്ഠിച്ച അപൂർവം വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.
100 വയസ്സുവരെ പള്ളിയിലെ നിത്യപ്രാർത്ഥനകൾക്ക് അദ്ദേഹം സജീവമായി നേതൃത്വം നൽകിയിരുന്നു.
എരുമേലിയിലെ പ്രസിദ്ധമായ പേട്ടതുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ആലങ്ങാട്ട്, അമ്പലപ്പുഴ സംഘങ്ങൾ വാവർ പള്ളിയിലെത്തി അബ്ദുൽ കരീം മൗലവിയെ സന്ദർശിച്ച് അനുഗ്രഹം തേടുന്നത് വർഷങ്ങളായുള്ള ഒരു പ്രധാന ആചാരമാണ്.
എരുമേലിയിലെ മതസൗഹാർദ്ദ ചടങ്ങുകളിൽ അദ്ദേഹം എപ്പോഴും ഒരു പ്രധാന സാന്നിധ്യമായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ പങ്കാളിയായ അദ്ദേഹം പ്രായത്തിന്റേതായ ആരോഗ്യപരമായ പരിമിതികൾ മൂലം എരുമേലിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
മതമൈത്രിയുടെ പേരിൽ ശ്രദ്ധാ കേന്ദ്രമായ എരുമേലി പട്ടണത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന എല്ലാം പൊതുചടങ്ങുകളിലെയും സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
1954–ൽ അദ്ദേഹം സൈനബയെ വിവാഹം കഴിച്ചു.
അദ്ദേഹത്തിന് രണ്ട് മക്കളാണ് ഉള്ളത്. ഇന്ത്യൻ റെയിൽവേയിൽ സീനിയർ ഉദ്യോഗസ്ഥനായി വിരമിച്ച റഹ്മത്തുള്ളയാണ് അദ്ദേഹത്തിന്റെ മൂത്ത മകൻ.
മകൾ സക്കീന.
വിദ്യാഭ്യാസ കാലം മുതൽ ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം കോൺഗ്രസ് അനുഭാവിയും അടിയുറച്ച പ്രവർത്തകനുമായിരുന്നു.
സി. കേശവൻ, ടി. എം. വർഗീസ്, പട്ടം താണുപിള്ള തുടങ്ങിയ സ്വാതന്ത്ര്യ സമര നേതാക്കൾ എരുമേലിയിൽ എത്തിയപ്പോൾ പിതാവിനോടൊപ്പം സഹനവും അഹിംസയും മുൻനിറുത്തിയുള്ള സമരപരിപാടികളിൽ അദ്ദേഹവും പങ്കെടുത്തിരുന്നു.
ഒരു ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമാണെങ്കിലും അദ്ദേഹം സ്വാതന്ത്ര്യസമര പെൻഷനുവേണ്ടി ശ്രമിച്ചിരുന്നില്ല.






