ഇടുക്കി: മൂന്നാറില്‍ വീണ്ടും കടുവ ഭീതി. പട്ടാപ്പകല്‍ എസ്റ്റേറ്റ് റോഡില്‍ കടുവയിറങ്ങി.
ഇന്നലെ രാവിലെ ഗൂഡാർവിള എസ്റ്റേറ്റില്‍ നെറ്റിക്കുടി ഡിവിഷനില്‍ നിന്ന് സൈലന്റ്വാലിയിലേക്ക് പോകുന്ന റോഡിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്.
റോഡിലൂടെ നടന്ന കടുവ, വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മറയുകയായിരുന്നു. ഒരാഴ്ച മുൻപ് സൈലന്റ്വാലി ഡിവിഷനില്‍ കടുവയിറങ്ങി മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു.






