മൂന്നാർ: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പഴയ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇതിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.
പഴയ മൂന്നാറിൽ നിന്ന് എത്തുന്ന വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലേക്ക് പ്രവേശിച്ച്, പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് മൂന്നാർ ടൗണിലെത്തേണ്ടത്.
മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.






