മുണ്ടക്കയം: മുണ്ടക്കയം–കോരുത്തോട് വനമേഖലയിലെ മാലിന്യങ്ങൾ വനപാലകർ നീക്കം ചെയ്തു.
വണ്ടൻപതാൽ വനമേഖലയിൽ അനധികൃതമായി നിക്ഷേപിച്ച മാലിന്യങ്ങളാണ്
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ കെയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി നീക്കം ചെയ്തത്.
വനമേഖലയിൽ മാലിന്യം തള്ളുന്നത് പരിസ്ഥിതിക്കും വന്യജീവികൾക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.
വനപ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
വനമേഖലകളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും വനംവകുപ്പ് അഭ്യർത്ഥിച്ചു.






