ഇടുക്കി: സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി 6, 7 തീയതികളിൽ അടിമാലി മരങ്ങാട്ട് റസിഡൻസിയിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.
ആറിന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
128 പ്രതിനിധികൾ പങ്കെടുക്കും. ഏഴിന് വൈകിട്ട് മൂന്നിന് ബഹുജന റാലി.
അടിമാലി അമ്പലപ്പടിയിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ 25,000 പേർ അണിനിരക്കും.
അടിമാലി മാർക്കറ്റ് ജങ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ
എം. സ്വരാജ്, കെ.കെ. ജയചന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്,
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.എം. മണി, കെ.പി. മേരി, ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുക്കും.






