മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള കാറാണ് പൂർണമായും കത്തിനശിച്ചത്. ചോറ്റി നിർമ്മലാരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
കാർ ഓടിച്ചുകൊണ്ടിരിക്കവെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ റോഡരികിലേക്ക് വാഹനം മാറ്റി നിർത്തുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം കാറിലേക്ക് തീ ആളിപ്പടരുകയും വാഹനം പൂർണമായും കത്തിനശിക്കുകയും ചെയ്തു.
സമയോചിതമായി പുറത്തിറങ്ങാൻ കഴിഞ്ഞതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആളപായമോ പരിക്കുകളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.






