മുണ്ടക്കയം: അനുമതിയില്ലാതെ മുണ്ടക്കയം സ്വകാര്യ
ബസ് സ്റ്റാൻഡിനുള്ളിൽ പൊതുസമ്മേളനം നടത്തി. വിവരമറിഞ്ഞ് എത്തിയ അറിഞ്ഞിട്ടില്ല
ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നേരെ കയ്യേറ്റം നടത്തിയതായി പരാതി.
സംഭവത്തിൽ മുണ്ടക്കയം പോലീസ് കേസെടുത്തു.
കർഷക സംഘം സംസ്ഥാന ജാഥയോടനുബന്ധിച്ചാണ് മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമ്മേളനം സംഘടിപ്പിച്ചത്.
എന്നാൽ സമ്മേളനത്തിന് ഗ്രാമപഞ്ചായത്തിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
ഇക്കാര്യം അന്വേഷിക്കുന്നതിനായി സ്ഥലത്തെത്തിയ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സമ്മേളനത്തിൽ
പങ്കെടുത്ത ചില പ്രവർത്തകർ പലതവണ ഉന്തുകയും തള്ളുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി.
അതേസമയം, ബസ് സ്റ്റാൻഡിൽ അനുമതിയില്ലാതെ സമ്മേളനം നടത്തിയ സംഭവത്തിൽ കേസെടുത്തതായി മുണ്ടക്കയം പോലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.





