പൊൻകുന്നം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ മാതാവിനെ അപകീർത്തിപ്പെടുത്തി സംസാരിച്ച വനിതക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ഡിവൈ.എസ്.പിക്ക് പരാതി നല്കി.
ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മെംബർമാരായ പി.സി. ത്രേസ്യാമ്മ, രേഖ ഡോണ്‍, മണ്ഡലം പ്രസിഡന്റ് ഇന്ദുകല എസ്. നായർ എന്നിവർ ചേർന്നാണ് പരാതി നല്‍കിയത്. ജില്ല പഞ്ചായത്ത് അംഗം അഭിലാഷ് ചന്ദ്രൻ, സനോജ് പണയ്ക്കല്‍, ജി. ഹരിലാല്‍, ശ്യാം ബാബു, ഷിഹാബുദ്ദീൻ തുണ്ടിയില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.






