കോഴിക്കോട്: ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കെനെത്തിയ ഇടത് നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഹമ്മദ് റിയാസ് എംഎല്‍എ.
അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം എ ബേബിയും പിണറായി വിജയനുമെന്നും ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാല്‍ മാനാഞ്ചിറ മൈതാനത്തെ പുല്ലാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഇന്ത്യയുടെ മുക്കും മൂലയും ജന്തര്മന്ദറായി മാറുമെന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.






