കണ്ണൂർ: സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്. പാര്‍ട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയുമാണെന്ന് മനു തോമസ് വിമർശിച്ചു. പിണറായി ഇല്ലാതായാലും പിണറായിയെ പേടിച്ച് ചിലർ ഉറക്കത്തില്‍ ഞെട്ടിയുണരും. അതുകൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും മനു തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹാസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ;_
പിണറായി പേടി
പിണറായി സ്തുതി
ഇതാണ് സി.പി. ഐ.എം ജില്ലാ കമ്മറ്റി മുതല്‍ മുകളിലേക്ക് ഉള്ള എല്ലാ കമ്മറ്റിയുടെയും 2005 ന് ശേഷമുള്ള പൊതുസ്വഭാവം. ബാക്കി പിണറായിയെ അനുകരിച്ച കുറെ ജൂനിയർ പിണറായിമാരും
പിണറായി ഇല്ലാതായാലും ചിലപ്പോള്‍ ചിലരെങ്കിലും ഉറക്കത്തില്‍ വരെ ഞെട്ടിയുണരും
അയാള്‍ വരുമെന്ന് പേടിച്ച്. . .!
അത്ര ഗാഢമായ ഏകാധിപത്യസംഘടനാ രീതികള്‍ ഇവർ ഈ വർഷങ്ങള്‍ കൊണ്ട് ബോധമാക്കി മാറ്റിയിട്ടുണ്ട് ഗ്രാംഷി പറഞ്ഞതുപോലെയൊരു മാനസിക-സാംസ്കാരിക hegemony യാണത്.
നേരേ നിന്ന് രണ്ട് പേര് രണ്ട്ചോദ്യം ചോദിച്ചാല്‍ തീരുന്ന പ്രശ്നമേ ഉള്ളു. പക്ഷെ ചോദിക്കാൻ സംഗതി കൈയിലുള്ളവർ വേണ്ടെ ആരെങ്കിലും.!
ഇതില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല അതുകൊണ്ട് സ്റ്റാൻലിനെ പുകഴ്ത്തുക മാത്രം ചെയ്താല്‍ മതി പേടിക്കുകപോലുംവേണ്ട.!
കാരണം ട്രോട്സ്കിയുടെ തലയെടുത്ത കോടാലി മഞ്ഞ് മൂടികിടക്കുന്നുണ്ട്. . .
ആയതിനാല്‍
വിശ്വാസികള്‍ വിശദീകരണം കേള്‍ക്കട്ടെ






