കുമരകം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തില്‍ പുത്തൻ അധ്യായം കുറിച്ച് ഗവ. സ്കൂള്‍ വിദ്യാർഥികള്‍ക്കായി സമഗ്ര സൗജന്യ പ്രഭാതഭക്ഷണ വിതരണ പദ്ധതിക്ക് കുമരകത്ത് തുടക്കമായി.
‘അറിവിന്റെ രുചി’ എന്ന പേരില്‍ കുമരകം ഗവ. യുപി സ്കൂളിലെ വിദ്യാർഥികള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗവും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ പി.കെ. വൈശാഖ് മുൻകൈയ്യെടുത്താണ് പദ്ധതിക്ക് തുക വകയിരുത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യമായാണ് ഒരു സർക്കാർ സ്കൂള്‍ വിദ്യാർഥികള്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം നല്കുന്ന പദ്ധതി നടപ്പാക്കുന്നത്. അഞ്ച് പ്രവൃത്തിദിവസങ്ങളിലും വ്യത്യസ്ത മെനുവിലാണ് പ്രഭാതഭക്ഷണം നല്‍കുന്നത്. ഇതോടെ കുമരകം ഗവ. യുപി സ്കൂളിലെത്തുന്ന വിദ്യാർഥികള്‍ക്ക് സ്കൂളില്‍നിന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാകും.






