പാലക്കാട് : പാലക്കാട് മൂലത്തറയിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനായില്ല. തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
അതേസമയം ഭിക്ഷാടകനായ യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗസംഘം നിലവിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.






