മുൻ എം എൽ എ മാർക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേട്: മരിച്ചവർ പെൻഷൻ വാങ്ങുന്നു: നിലവിലുള്ള എം എൽ എ മാർക്ക് വരെ പെൻഷൻ: സംസ്ഥാനത്ത് പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അര്‍ഹരായവര്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുമ്പോഴാണ് സെക്രട്ടറിയേറ്റിലെ ഗുരുതരമായ അനാസ്ഥ പുറത്തുവന്നത്.