കണ്ണൂർ : കണ്ണൂരിൽ 17കാരൻ ശിവസൂര്യ നാടുവിട്ട സംഭവത്തിൽ നിർണായക വിവരം പുറത്ത്. സോഷ്യൽ മീഡിയയിൽ വന്ന വാർത്തയ്ക്ക് താഴെ ഒരാൾ പങ്കുവച്ച കമന്റിലൂടെയാണ് ശിവസൂര്യ എവിടെയാണെന്നതിൽ സൂചന ലഭിച്ചത്.
ശിവസൂര്യയെ പോലെയുള്ള ഒരാളെ പാലക്കാട് ഒറ്റപ്പാലത്ത് കണ്ടതായി പാലക്കാട് സ്വദേശിയാണ് കമന്റ് ചെയ്തത്. ബസിൽ ഒറ്റപ്പാലത്ത് ഇറങ്ങുന്നത് കണ്ടതായും ഇയാൾ അറിയിച്ചു.
തുടർന്ന് ശിവസൂര്യയെ കണ്ടെത്തുന്നതിനായി ചൊക്ലി പൊലീസ് ഒറ്റപ്പാലത്തേക്ക് എത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്നാണ് ശിവസൂര്യ നാടുവിട്ടത്. കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് 17കാരൻ വീട്ടിൽനിന്ന് പോയത്.






