.കോട്ടയം: മുൻ മന്ത്രി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുികുമാരൻ നായർ.
താൻ തെറ്റോ അഴിമതിയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ സുകുമാരൻ നായർ ആക്ഷേപമുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെയെന്നും പ്രതികരിച്ചു. 64 വർഷമായി എൻ.എസ്.എസിന്റെ ചുമതലയിലെത്തിയിട്ട് ഒരുത്തൻ വിചാരിച്ചാലും തന്നെ ഒന്നും ചെയ്യില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
ഒരു അഴിമതിയും എൻ.എസ്.എസിന്റെ ചുമതലയില്‍ ഇരുന്ന് നടത്തിയിട്ടില്ല. ബന്ധു നിയമനം നടത്തിയെന്നത് തെളിയിക്കട്ടെ. കേരളത്തിലുള്ള എല്ലാ നായന്മാരും എന്റെ ബന്ധുക്കള്‍ തന്നെയെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
ദില്ലിയിലെ പാറ്റാ സമരം പോലെ നടത്താൻ ആഹ്വാനം ചെയ്ത സമരത്തെ നേരിടാനുള്ള ശക്തി എൻ.എസ്.എസിനുണ്ട്. ഞാൻ അനധികൃതമായി എൻ.എസ്.എസിന്റെ ചുമതലയിലെത്തിയ ആളല്ല. എന്റെ ചുമതലയില്‍ അമർഷമുള്ളവർക്ക് എതിർപ്പ് ഉന്നയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.






