കോട്ടയം: മുന്‍കൂര്‍ അനുമതിയോടുകൂടി എംജി സര്‍വ്വകലാശാലയില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടസ്സമില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.) ഡി. മാവൂത് വ്യക്തമാക്കി.
സര്‍വകലാശാലയില്‍ മാധ്യമങ്ങളെ വിലക്കാനോ വാര്‍ത്തകള്‍ ശേഖരിക്കുന്നത് തടയാനോ ഒരു തീരുമാനവും എടുത്തിട്ടില്ല. സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് പോലെ സര്‍വകലാശാലയിലേക്കുള്ള പ്രവേശനം സുതാര്യമാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയത്.
സര്‍വകലാശാല പിആര്‍ഒയെ മുന്‍കൂട്ടി അറിയിച്ചശേഷം മാധ്യമങ്ങള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശിക്കാം. ആവശ്യമായ എല്ലാ സഹായങ്ങളും പിആര്‍ഒ ഓഫീസില്‍ നിന്ന് ലഭ്യമാക്കുമെന്നും വിസി അറിയിച്ചു.
അതേസമയം മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മന്ത്രി റോജി എം ജോണ്‍ ആവശ്യപ്പെട്ടു.






