തിരുവനന്തപുരം: തിരുവനന്തപുരത്തെ കൗണ്‍സിലർ സുഗതൻ്റെ വ്യാജ ഒപ്പ് വിവാദത്തില്‍ കോർപ്പറേഷന് മുന്നില്‍ പ്രതിഷേധം നടത്തി എല്‍ ഡി എഫ്.
മേയർ ചെയ്തത് ഇതുവരെ ആരും ചെയ്യാത്ത നടപടിയാണെന്ന് സി പി ഐ എം തിരുവന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. തിരുവനന്തപുരത്ത് അധികാരം ലഭിച്ചപോള്‍ തന്നെ നേട്ടം ഉണ്ടായത് മേയർക്കും ബി ജെ പിക്കുമാണ്. മേയർ പൊലീസിന്റെ സഹായത്തില്‍ ഉള്ളിലേക്ക് കയറി. നേരത്തെയും ഈ സ്ഥിതി ഉണ്ടായിട്ട്.
മേയർ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ ബി ജെ പി കൗണ്‍സിലർമാർ ഉള്‍പ്പെടെ എല്‍ ഡി എഫ് കൗണ്‍സിലർമാരെ ചവിട്ടി മാറ്റിയാണ് ഉള്ളില്‍ കയറിയത്. ഞങ്ങള്‍ മേയറെ തടയണം എന്ന് വിചാരിച്ചിട്ടില്ലെന്നും ഞങ്ങള്‍ അങ്ങനെ തീരുമാനിച്ചാല്‍ മേയർ അകത്തേക്ക് പോവില്ലയെന്നും അദ്ദേഹം പറഞ്ഞു.
മേയർ വ്യാജ ഒപ്പിട്ടു എന്ന പരാതിയില്‍ കഴമ്പുള്ലതു കൊണ്ടാണ് കേസെടുത്തതെന്നും അല്ലാതെ വെറു കേസല്ലയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു മേയറും ചെയ്യാത്ത നടപടിയാണ് ചെയ്തതെന്നും മേയർമാർക്ക് നാണക്കേടാണ് വി വി രാജേഷ് എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പോയാല്‍ അധിക നാള് മുന്നോട്ട് പോകാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.






