ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിംഗ് മേഖലയിൽ പരിശീലനം നേടുന്നതിനും തൊഴിൽ പരിചയം നേടുന്നതിനുമുള്ള മികച്ച അവസരം.
തസ്തിക: അപ്രന്റിസ് (Apprentice)
മൊത്തം ഒഴിവുകൾ: 6501
കേരളത്തിലെ ഒഴിവുകൾ: 240
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം (2023 ജനുവരി 1-നു ശേഷം യോഗ്യത നേടിയവരായിരിക്കണം).
കൂടാതെ, അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായപരിധി: 20 – 28 വയസ്സ്. വയസ്സിളവ്: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 5 വർഷവും, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് (OBC)
3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും. വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും പ്രത്യേക ഇളവുകളുണ്ട്.
സ്റ്റൈപൻഡ് (പ്രതിമാസ വേതനം): 16,650 രൂപ.
പരിശീലന കാലാവധി: അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷം.
അവസാന തീയതി: ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷരീതി
വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ: അപേക്ഷാ പ്രക്രിയ പൂർണ്ണമായും ഓൺലൈനായാണ് ചെയ്യേണ്ടത്. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾക്കായി www.nats.education.in എന്ന വെബ്സൈറ്റ് ഉപയോഗിക്കുക.
അപേക്ഷാ ഫീസ്: 500 രൂപയാണ് ഫീസ്.
എന്നാൽ പട്ടികജാതി വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല. ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്.
ലോക്കൽ ഭാഷാ ടെസ്റ്റ്: അപേക്ഷകർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
എട്ട്, പത്ത് അല്ലെങ്കിൽ പന്ത്രണ്ട് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ്/മാർക്ക് ഷീറ്റ് ഹാജരാക്കുന്നവർക്ക് ഈ ടെസ്റ്റിൽ നിന്ന് ഇളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: വിജ്ഞാപനത്തിന്റെ പൂർണ്ണ വിവരങ്ങളും മറ്റ് നിർദ്ദേശങ്ങളും അറിയാൻ www.canarabank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.






